
ബിഗ് ബോസ് മലയാളം സീസൺ 7 തുടങ്ങി 24 ദിവസം പിന്നീടുമ്പോൾ നാല് മത്സരാർത്ഥികളാണ് ഇതുവരെ വീട്ടിൽ നിന്ന് പുറത്ത് പോയത്. ഇപ്പോൽ ഹൗസിൽ നിന്നും ഒരാൾ ക്വിറ്റ് ചെയ്തുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ജിസേൽ-അനുമോൾ-നെവിൻ എന്നിവർ തമ്മിലുള്ള പ്രശ്നമാണ് ഇവരിൽ ഒരാൾ ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോകാൻ കാരണമെന്നാണ് റിപ്പോർട്ട്. മൂന്ന് പേരിൽ ക്വിറ്റ് ചെയ്തത് നെവിൻ ആണെന്നാണ് വിവരം. എന്നാൽ കാരണം വ്യക്തമല്ല.
ബിഗ് ബോസ് ഹൗസിൽ നിലവിലുള്ള പതിനഞ്ച് പേരിൽ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് നെവിൻ. അതുകൊണ്ട് തന്നെ നെവിൻ പുറത്ത് പോയെന്ന വാർത്ത കേട്ട് നിരാശയിലാണ് ബിഗ് ബോസ് പ്രേക്ഷകർ. ഹൗസിലെ ഏക എന്റർടെയ്നർ എന്ന വിശേഷണമാണ് നെവിനുള്ളത്. വലിയ വഴക്കുകൾ വീട്ടിൽ നടക്കുമ്പോൾ അതിൽ ഇടപ്പെടുകയും പ്രേക്ഷകരെ ചിരിപ്പിക്കാൻ വേണ്ടിയുള്ള കണ്ടന്റുകൾ നൽകുകയും ചെയ്യുന്ന മത്സരാർത്ഥിയാണ് നെവിൻ. കൂടാതെ, ആദ്യ ദിവസം മുതലെ പറയേണ്ട കാര്യങ്ങൾ കൃത്യമായി പറയുകയും ടാസ്കിൽ കൃത്യമായി കളിക്കുകയും ചെയ്യാറുണ്ട്.
ഇതിനെ തുടർന്ന് സംഭവത്തിൽ പ്രതികരണവുമായി നിരവധി യൂട്യൂബ് ചാനലുകളടക്കം രംഗത്തെത്തി. ''നെവിൻ നല്ലൊരു മത്സരാർത്ഥിയാണ് ക്വിറ്റ് ചെയ്തുവെങ്കിൽ അത് തെറ്റായ തീരുമാനമാണ്" എന്നാണ് പ്രേക്ഷകർ പറയുന്നത്.
"അനുവും ജിസേലും തമ്മില്‍ പ്രശ്നം ഉണ്ടായപ്പോള്‍ നെവിന്‍ അതില്‍ ഇടപെട്ടു. ഇതിനിടെ നിവിനെ അനു ഇടിച്ചു. എന്നാൽ ബിഗ് ബോസ് ഇതിൽ യാതൊരു നടപടിയും എടുത്തിരുന്നില്ല. തുടർന്ന്, അനുമോളെ പുറത്താക്കുന്നില്ലെങ്കില്‍ ഞാന്‍ ഇറങ്ങിപ്പോകാമെന്ന് പറഞ്ഞ് നെവീന്‍ സ്വയം ഇറങ്ങിപ്പോയി" - എന്നാണ് ഒരു യൂട്യൂബ് ചാനലിൽ പറയുന്നത്.
എന്നാൽ, നൂറയുമായുള്ള വിഷയത്തില്‍ ബിഗ് ബോസ് കർശനമായ രീതിയില്‍ താക്കീത് ചെയ്തപ്പോള്‍, തനിക്ക് ബിഗ് ബോസിന്റെ അടിമയാകാന്‍ പറ്റില്ലെന്ന് പറഞ്ഞ് നെവിൻ സ്വയം ഇറങ്ങിപ്പോകുകയായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.