'ഉന്നത വിദ്യാഭ്യാസ മേഖലയിൽ NEP നടപ്പാക്കി, സർക്കാർ കാപട്യം കളയണം, രൂപയുടെ കളറെല്ലാം ഒന്നല്ലേ?': കേന്ദ്രമന്ത്രി ജോർജ് കുര്യൻ | NEP

ഫണ്ടിന് എങ്ങനെയാണ് കാവി നിറം വരുന്നതെന്നും ജോർജ് കുര്യൻ ചോദിച്ചു.
NEP implemented in higher education sector, says Union Minister George Kurian
Published on

തിരുവനന്തപുരം: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പിലാക്കി കഴിഞ്ഞെന്നും, വിഷയത്തിൽ സംസ്ഥാന സർക്കാർ കാപട്യം കളയണമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ ആവശ്യപ്പെട്ടു. 2023 ജൂണിൽ വിളിച്ചുചേർത്ത വൈസ് ചാൻസലർമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ എൻ.ഇ.പി. നടപ്പിലാക്കാൻ നിർദേശം നൽകി. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സർവകലാശാലകൾ നയം നടപ്പിലാക്കിയിട്ടുണ്ടെന്നും ജോർജ് കുര്യൻ ചൂണ്ടിക്കാട്ടി.(NEP implemented in higher education sector, says Union Minister George Kurian)

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ലെന്ന് ലോകം കീഴടക്കിയ രീതിയിലാണ് കേരള സർക്കാർ പറയുന്നതെന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു. 2023 ജൂൺ അഞ്ചിന് മുഖ്യമന്ത്രി നേരിട്ട് വിളിച്ച വൈസ് ചാൻസലർമാരുടെ യോഗത്തിൽ എൻ.ഇ.പി. നടപ്പിലാക്കാൻ ആവശ്യപ്പെട്ടു. അന്ന് അതിനെ 'ആഗോള സിലബസ്' എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

"അത് കേന്ദ്രത്തിന്റെ എൻ.ഇ.പി. സിലബസാണ്. എന്തിനാണ് ഈ കാപട്യം? ഉന്നതവിദ്യാഭ്യാസ മേഖലയിൽ ആഗോള സിലബസ് എന്നു പറഞ്ഞ് എൻ.ഇ.പി. നടപ്പിലാക്കാമെങ്കിൽ ചൈനീസ് സിലബസ് ആണെന്ന് പറഞ്ഞ് സ്കൂളുകളിൽ നടപ്പിലാക്കിക്കൂടെ?" അദ്ദേഹം പരിഹസിച്ചു. എൻ.ഇ.പി. നടപ്പാക്കാത്തതിലൂടെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് നഷ്ടമുണ്ടാകുന്നതെന്ന് ജോർജ് കുര്യൻ പറഞ്ഞു.

എൻ.ഇ.പി. മുന്നോട്ട് വെക്കുന്നത് തൊഴിലധിഷ്ഠിത കോഴ്സുകളാണ്. ആറാം ക്ലാസ് മുതൽ മാനുഫാക്ചറിങ് ഉൾപ്പെടെയുള്ള തൊഴിലുകളെപ്പറ്റിയുള്ള ബോധം കുട്ടികൾക്ക് നൽകും. ഒമ്പതാം ക്ലാസ് മുതൽ അവർക്ക് സ്കിൽ ട്രെയിനിങ് നൽകും. പ്ലസ് ടു കഴിയുമ്പോൾ സ്വയം തൊഴിൽ കണ്ടെത്താനോ ജോലി ചെയ്യാനോ ഉള്ള സ്കിൽ അവർക്ക് ലഭിക്കും.

"ഇത് തടയുന്നതിലൂടെ സർക്കാരിന്റെ അധികാരഗർവ് പാവപ്പെട്ട കുട്ടികളെ വഞ്ചിക്കുകയാണ്. അവർക്ക് നല്ല വിദ്യാഭ്യാസം ലഭിക്കില്ല," അദ്ദേഹം പറഞ്ഞു. കേന്ദ്ര ഫണ്ടുകളെക്കുറിച്ച് ഉയർന്ന വിവാദങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. രൂപയുടെ കളറെല്ലാം ഒന്നല്ലേയെന്നും ഫണ്ടിന് എങ്ങനെയാണ് കാവി നിറം വരുന്നതെന്നും ജോർജ് കുര്യൻ ചോദിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com