ഒരു കിലോ കഞ്ചാവുമായി നെന്മേനി സ്വദേശി അറസ്റ്റിൽ |cannabis seized

വയനാട് നെന്മേനി സ്വദേശി ലിജോ ജോയ് വ൪ഗീസ് ആണ് അറസ്റ്റിലായത്.
arrest
Published on

പാലക്കാട് : കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി എക്സൈസ് പിടിയിൽ. വയനാട് നെന്മേനി സ്വദേശി ലിജോ ജോയ് വ൪ഗീസ് ആണ് അറസ്റ്റിലായത്.

കോയമ്പത്തൂ൪ - പാലക്കാട് കെ എസ് ആർ ടി സി ബസിൽ നിന്നാണ് യാത്രക്കാരനായ ലിജോയെ എക്സൈസ് പിടികൂടിയത്. ഇയാളിൽ നിന്നും അരലക്ഷം രൂപ വിലവരുന്ന ഒരു കിലോയിലധികം കഞ്ചാവ് കണ്ടെടുത്തു.

ഒറീസയിൽ നിന്നും കുറഞ്ഞവിലയിൽ വാങ്ങിയ ശേഷം ആലപ്പുഴയിലെ തുമ്പൊളി കടപ്പുറം മേഖലയിൽ കച്ചവടത്തിനായി കൊണ്ടുപോവുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. തീരമേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്നവരിൽ മുഖ്യകണ്ണിയാണ് പിടിയിലായത്.

Related Stories

No stories found.
Times Kerala
timeskerala.com