
പാലക്കാട് : പോലീസിൻ്റെ കസ്റ്റഡിയിൽ ഇരിക്കവേ ഭീഷണി മുഴക്കി നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമര. തനിക്കെതിരെ മൊഴി നൽകിയിട്ടുണ്ടെങ്കിൽ ഭാര്യയുടെ ജീവിതം തുലയ്ക്കുമെന്നാണ് ഇയാൾ പറഞ്ഞത്. (Nenmara double murder case )
കുടുംബത്തെ നശിപ്പിച്ചവരെ ഇല്ലാതാക്കുമെന്നും ചെന്താമര കൂട്ടിച്ചേർത്തു. ആരാണ് തനിക്കെതിരെ നിൽക്കുന്നതെന്നറിഞ്ഞാൽ അവരെ ഇല്ലാതാക്കുമെന്ന് ചെന്താമര പറഞ്ഞത് ഇന്ന് വിചാരണ നടപടികളുടെ ഭാഗമായി കോടതിയിലേക്ക് കൊണ്ട് പോകുന്ന അവസരത്തിലാണ്.
ഇന്ന് ഇയാളുടെ ഭാര്യ പ്രതിക്കെതിരെ പാലക്കാട് കോടതിയിൽ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം ഉണ്ടായത്.