133 സാക്ഷികൾ, 30ലേറെ രേഖകൾ, ചെന്താമര ഏക പ്രതി: നെന്മാറ ഇരട്ടക്കൊല കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിച്ചേക്കും | Nenmara double murder case

50 ദിവസങ്ങൾക്ക് ശേഷമാണ് 500ൽ അധികം പേജുകളുള്ള കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്.
Nenmara double murder case
Published on

പാലക്കാട്: നെന്മാറയിൽ ജാമ്യത്തിലിറങ്ങി അമ്മയേയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിച്ചേക്കും. ആലത്തൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്.(Nenmara double murder case )

കേസിലെ ഏക പ്രതി ചെന്താമരയാണ്. 133 സാക്ഷികളും, മുപ്പതിലേറെ രേഖകളും ഉള്ള കേസിൽ, ഫോറൻസിക് പരിശോധന ഫലം അടക്കമുള്ള ശാസ്ത്രീയ തെളിവുകളും ഉണ്ട്.

ചെന്താമര ലക്ഷ്മിയെ കൊലപ്പെടുത്തുന്നത് നേരിൽ കണ്ട ഏക ദൃക്‌സാക്ഷിയുടെ മൊഴിയും, ചിറ്റൂർ കോടതിയിൽ രേഖപ്പെടുത്തിയ 8 പേരുടെ രഹസ്യ മൊഴികളും കുറ്റപത്രത്തിലെ ഉള്ളടക്കമാകും. 50 ദിവസങ്ങൾക്ക് ശേഷമാണ് 500ൽ അധികം പേജുകളുള്ള കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com