
പാലക്കാട്: നെന്മാറയിൽ ജാമ്യത്തിലിറങ്ങി അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയ്‌ക്കെതിരെ ഇന്ന് അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കും. ആലത്തൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. (Nenmara double murder )
ഇയാൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് കൊല്ലപ്പെട്ട സുധാകരൻ്റെ മക്കൾ ആവശ്യപ്പെടുന്നത്. പിതാവിൻ്റെയും മുത്തശ്ശിയുടെയും മരണത്തോടെ തീർത്തും അനാഥരായെന്ന് പറയുന്ന ഇവർ, ജോലി വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്നും കൂട്ടിച്ചേർത്തു. ചെന്താമര പുറത്തിറങ്ങുന്ന പക്ഷം വീണ്ടും ആക്രമിക്കപ്പെട്ടേക്കാമെന്ന ഭയവും ഇവർക്കുണ്ട്.
കേസിലെ ഏക പ്രതി ചെന്താമരയാണ്. പോലീസുകാർ അടക്കം 133 സാക്ഷികളും മുപ്പതിലേറെ രേഖകളും ഉള്ള കേസിൽ ഫോറൻസിക് പരിശോധനാ ഫലം അടക്കമുള്ള ശാസ്ത്രീയ തെളിവുകളുമുണ്ട്.