യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവ് റിമാന്‍ഡില്‍ |Nekha death

ഭർത്താവ് പ്രദീപിനെയാണ് ആലത്തൂര്‍ കോടതി റിമാന്‍ഡ് ചെയ്തത്.
woman death
Published on

പാലക്കാട് : വടക്കഞ്ചേരിയില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. മരിച്ച നേഘയുടെ ഭര്‍ത്താവ് പ്രദീപിനെയാണ് ആലത്തൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

പ്രദീപിനെതിരെ കഴിഞ്ഞ ദിവസം ആത്മഹത്യാപ്രേരണകുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു.നിലവില്‍ കേസിന്റെ അന്വേഷണച്ചുമതല ഡിവൈഎസ്പിക്കാണ്. നേഘയുടെ അമ്മയുടേയും ബന്ധുക്കളുടേയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

യുവതിയുടേത് തൂങ്ങിമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പാലക്കാട് വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖ സുബ്രഹ്‌മണ്യനെ(25)യാണ് പ്രദീപിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മകളെ പ്രദീപ് കൊന്നതാണെന്നും ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നുവെന്നും നേഖയുടെ അമ്മ ജയന്തി ആരോപിച്ചുമക്കളില്ലാത്തതുമായി ബന്ധപ്പെട്ട് നേരത്തെയും നേഖയെ പ്രദീപ് മര്‍ദ്ദിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com