ദുരിത മേഖലയിലെ അയൽക്കൂട്ടങ്ങളെ പുനരുജ്ജീവിപ്പിക്കും

ദുരിത മേഖലയിലെ അയൽക്കൂട്ടങ്ങളെ  പുനരുജ്ജീവിപ്പിക്കും
Published on

ഉരുൾപൊട്ടൽ ദുരന്തമേഖലയിലെ മുഴുവൻ അയൽക്കൂട്ടങ്ങളെയും പുനരുജ്ജീവിപ്പിക്കാൻ കുടുംബശ്രീ സമഗ്ര കർമ്മ പദ്ധതി തയ്യാറാക്കി. ടൗൺഷിപ്പ് പൂർത്തിയാകുന്നത് വരെ ഓൺലൈനായും ഓഫ് ലൈനായും അയൽക്കൂട്ട യോഗങ്ങൾ ചേരും. എല്ലാ മാസത്തിലും എ. ഡി. എസ് തലത്തിൽ ക്ലസ്റ്റർ സംഗമം നടത്തും. മുഴുവൻ അംഗങ്ങളെയും അയൽക്കൂട്ടത്തിൽ ചേർക്കും. സാമൂഹിക മാനസിക കൗൺസിലിങ്ങ് ജൻഡർ ടീം സഹായത്തോടെ തുടരും. അയൽക്കൂട്ട അംഗങ്ങൾക്ക് പ്രത്യേക വായ്പാ പദ്ധതി ഏർപ്പെടുത്തും. ജീവൻ ദീപം, ഒരുമ ഇൻഷൂറൻസ് അനുവദിച്ച് നൽകൽ, മുണ്ടക്കൈ വാർഡിലെ അയൽക്കൂട്ടങ്ങൾക്ക് ഒന്നര ലക്ഷം രൂപ ദുരന്തലഘൂകരണ ഫണ്ട് നൽകൽ തുടങ്ങിയവ ഉൾക്കൊള്ളിച്ചാണ് കുടുംബശ്രി ദുരന്തബാധിതർക്കായി കർമ്മ പദ്ധതി തയ്യാറാക്കിയത്. ബാങ്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ബാങ്കിങ്ങ് സഖിമാരെ നിയോഗിക്കും.

Related Stories

No stories found.
Times Kerala
timeskerala.com