തിരുവനന്തപുരം : ഐടിഐ വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. സംഭവത്തിൽ ആത്മഹത്യ പ്രേരണാകുറ്റത്തിനാണ് അയൽവാസിയായ രാജത്തിനെ (54) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷ (18) ആണ് ജീവനൊടുക്കിയത്.
അയൽവാസിയായ സ്ത്രീയുൾപ്പെടെയുള്ളവർ വീട്ടിലെത്തി അനുഷയെ അസഭ്യം പറഞ്ഞതിലുള്ള മനോവിഷമത്താലാണ് മകൾ ആത്മഹത്യ ചെയ്തതെന്നു പറഞ്ഞ് പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കോടതിയിൽ ഹാജരാക്കി രാജത്തിനെ റിമാൻഡ് ചെയ്തു.