
തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളം കളിക്ക് ടൂറിസം വകുപ്പ് ഒരു കോടി രൂപ നൽകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വള്ളംകളി നടത്തില്ലെന്ന പ്രചാരണം സ്വന്തം കണ്ണ് കുത്തിപ്പൊട്ടിക്കുന്നതിന് തുല്യമാണ്.
ടൂറിസം മേഖലക്ക് നെഹ്റു ട്രോഫി വള്ളം കളി പ്രധാനപ്പെട്ടതാണെന്നും എന്നാൽ അത് സംഘടിപ്പിക്കേണ്ടത് ടൂറിസം വകുപ്പലെന്നും അദ്ദേഹം പറഞ്ഞു . അത് തെറ്റായ പ്രചാരണമാണ്. വള്ളംകളി നടക്കണം എന്നാണ് ടൂറിസം വകുപ്പിന്റെ ആഗ്രഹം. അത് നടത്താൻ മുൻപന്തിയിൽ ടൂറിസം വകുപ്പ് ഉണ്ടാകും. എങ്ങനെയെങ്കിലും നടത്താൻ ശ്രമിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.