
2024 നെഹ്‌റു ട്രോഫി വള്ളംകളി അന്തിമ ഫലത്തില്‍ മാറ്റമില്ലെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കുമരകം ടൗണ്‍ ബോട്ട് ക്ലബ് അറിയിച്ചു. കളക്ടര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിക്ക് മുന്നില്‍ എല്ലാ തെളിവുകളും സമര്‍പ്പിച്ചതാണ്. എന്തുകൊണ്ടാണ് പരാതി തള്ളിയതെന്നുപോലും വ്യക്തമാക്കിയിട്ടില്ലെന്നും കുമരകം ടൗണ്‍ ബോട്ട് ക്ലബ് അറിയിച്ചു.
ചുണ്ടന്‍വിഭാഗത്തിലെ വിജയിയെ പ്രഖ്യാപിച്ചത് സംബന്ധിച്ച് രണ്ടും മൂന്നും സ്ഥാനക്കാര്‍ സമർപ്പിച്ച പരാതി ജൂറി ഓഫ് അപ്പീല്‍ തള്ളി. പരാതിക്കാര്‍ സമര്‍പ്പിച്ച തെളിവുകള്‍ പരിശോധിച്ച ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ തന്നെയാണു ജേതാക്കളെന്ന് സമിതി അറിയിച്ചു. അതേസമയം തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് വില്ലേജ് ബോട്ട് ക്ലബ് അറിയിച്ചു.