
ആലപ്പുഴ: പുന്നമടക്കായലില്‍ ശനിയാഴ്ച നടക്കുന്ന നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് സുരക്ഷാ ഡ്യൂട്ടിക്കും ട്രാഫിക് ക്രമീകരണങ്ങള്‍ക്കുമായും പുന്നമടയും പരിസര പ്രദേശങ്ങളും 14 സെക്ടറുകളായി തിരിച്ച് 17 ഡിവൈഎസ്പി 41 ഇന്‍സ്പെക്ടര്‍, 355 എസ്ഐ എന്നിവരുള്‍പ്പെടെ 1,800 ഓളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത്. കരയിലേത് എന്ന പോലെ തന്നെ പുന്നമടക്കായലിലും ജനങ്ങളുടെ സുരക്ഷയ്ക്കായി 47 ബോട്ടുകളിലായി പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കും.