നെഹ്‌റു ട്രോഫി വള്ളംകളി ; പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ട‍ർ |nehru trophy

ആഗസ്റ്റ് 30 ന് (ശനിയാഴ്ച) ജില്ലയില്‍ കളക്ട‍ർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Nehru trophy
Published on

ആലപ്പുഴ : നെഹ്‌റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.ആഗസ്റ്റ് 30 ന് (ശനിയാഴ്ച) ജില്ലയില്‍ കളക്ട‍ർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ചിരിക്കുന്നത്. അന്നത്തെ പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

അതേസമയം, വള്ളംകളിയുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച ജില്ലയില്‍ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കൂടുതൽ പൊലീസ് സേനയെ നിയോഗിക്കും. പുന്നമടക്കായലിൽ ഫയർഫോഴ്‌സിന്റെയും ദുരന്തനിവാരണ സേനയുടെയും സേവനം ഉറപ്പുവരുത്തും.

Related Stories

No stories found.
Times Kerala
timeskerala.com