ആലപ്പുഴ : നാളെ പുന്നമടക്കായലിൽ വള്ളങ്ങളിറങ്ങും. ആലപ്പുഴയിൽ വച്ച് നടക്കാനിരിക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശത്തിലാണ് ഏവരും. ട്രക്കുകൾ വേർതിരിക്കുന്നതടക്കമുള്ള പ്രവൃത്തികൾ പൂർത്തിയായി. (Nehru trophy boat race 2025)
വള്ളംകളി നാളെ രാവിലെ 11 മണിക്ക് ആരംഭിക്കും. പരിപാടി ഉദ്‌ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം നടക്കുന്നത്. പിന്നാലെ ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സും, ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും ഉണ്ടാകും.