ആലപ്പുഴ : 71-ാമത് നെഹ്‌റു ട്രോഫി വള്ളക്കളിയിലെ രണ്ടാം സ്ഥാനക്കാർക്കുള്ള ഫലപ്രഖ്യാപനം തടഞ്ഞു വച്ചുവെന്ന് കാട്ടി പരാതി. പുന്നമട ബോട്ട് ക്ലബ് ആണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. (Nehru trophy boat race)
രണ്ടാമതായി എത്തിയത് പുന്നമട ക്ലബ്ബിൻ്റെ നടുഭാഗം ചുണ്ടനാണ്. ഒരു സെക്കൻഡ് താഴെ വ്യത്യാസത്തിലാണ് ഫിനിഷിങ്. ട്രോഫി നൽകാത്തത് ആക്ഷേപിക്കുന്നതിന് തുല്യമാണ് എന്നാണ് ഇവർ പറയുന്നത്.