'അന്വേഷണം വേണം, എല്ലാവർക്കും ദുഃഖമുണ്ട്': BJP പ്രവർത്തകൻ്റെ ആത്മഹത്യയിൽ ശശി തരൂർ MP | BJP

മാഫിയ ബന്ധത്തെക്കുറിച്ച് തരൂർ വ്യക്തമായ മറുപടി നൽകിയില്ല.
'അന്വേഷണം വേണം, എല്ലാവർക്കും ദുഃഖമുണ്ട്': BJP പ്രവർത്തകൻ്റെ ആത്മഹത്യയിൽ ശശി തരൂർ MP | BJP
Published on

തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പി.യുമായ ശശി തരൂർ. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടക്കണമെന്നും ഈ ദുരന്തത്തിൽ എല്ലാവർക്കും ദുഃഖമുണ്ടെന്നും തരൂർ പറഞ്ഞു.(Need investigation, Shashi Tharoor MP on BJP worker's suicide)

കോർപ്പറേഷനിലെ കോൺഗ്രസ് സ്ഥാനാർഥി ശബരിനാഥിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് സംസാരിക്കവെയായിരുന്നു തരൂരിൻ്റെ പ്രതികരണം. ആത്മഹത്യാക്കുറിപ്പിൽ ഉന്നയിച്ച മാഫിയ ബന്ധം ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, തരൂർ വ്യക്തമായ മറുപടി നൽകാൻ തയ്യാറായില്ല.

അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് "ഒരു മനുഷ്യൻ മരിച്ചിട്ട് 24 മണിക്കൂർ പോലും ആയിട്ടില്ല. ഇപ്പോൾ അതിനെക്കുറിച്ച് പറയുന്നില്ല. മാഫിയ ബന്ധം ഉണ്ടെങ്കിൽ അത് ബിജെപി നേതൃത്വം പരിശോധിക്കട്ടെ," എന്നാണ്.

മരണപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പി, തൃക്കണ്ണാപുരം വാർഡിൽ തനിക്ക് സീറ്റ് നിഷേധിച്ചത് പ്രാദേശിക നേതൃത്വത്തിന് മണ്ണ് മാഫിയയുമായി ബന്ധമുണ്ടായിരുന്നതിനാലാണെന്ന് ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com