

കൊച്ചി: എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡ് അനുമതി നൽകി. ഇതോടെ പദ്ധതിയുടെ നിർമാണം യാഥാർത്ഥ്യമാകാനുള്ള വഴി തെളിഞ്ഞു.(Nedumbassery Airport Railway Station to become reality)
കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിനെ ഈ മാസം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ സന്ദർശിച്ചിരുന്നു. ഈ സമയത്ത് സ്റ്റേഷനുവേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്ന് റെയിൽവേ മന്ത്രി ഉറപ്പുനൽകിയിരുന്നു.
കഴിഞ്ഞ വർഷം നടത്തിയ വിൻഡോ-ട്രെയിലിങ് ഇൻസ്‌പെക്ഷൻ സമയത്ത് റെയിൽവേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷന്റെ സ്ഥാനവും മറ്റ് കാര്യങ്ങളും കാണിച്ചുകൊടുത്തത്. ഈ പരിശോധനയിൽ ശ്രീ ജോർജ് കുര്യനും പങ്കെടുത്തിരുന്നു.
വിമാന യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാകുന്ന ഈ റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് വേണ്ട നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്കും റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിനും ശ്രീ ജോർജ് കുര്യൻ നന്ദി അറിയിച്ചു. ഈ റെയിൽവേ സ്റ്റേഷൻ വരുന്നതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകും.