
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ പട്ടാളക്കാരൻ ജീവനൊടുക്കി. നെടുമങ്ങാട് ഉഴപ്പാക്കോണം സ്വദേശിയായ നിദർശിനെ ഭോപ്പാലിലെ റെയിൽവേ സ്റ്റേഷനിലെ ലോഡ്ജ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് നിദർശ് ലീവ് കഴിഞ്ഞ് വീട്ടിൽ നിന്നും എത്തിയത്. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.