മലപ്പുറത്ത് ബൈക്ക് യാത്രക്കാരനിൽ നിന്നും ഒരു കോടിയോളം രൂപയുടെ കള്ളപ്പണം പിടികൂടി

മലപ്പുറത്ത് ബൈക്ക് യാത്രക്കാരനിൽ നിന്നും ഒരു കോടിയോളം രൂപയുടെ കള്ളപ്പണം പിടികൂടി
user
Published on

റിപ്പോർട്ട് : അൻവർ ഷരീഫ്

മലപ്പുറം : മലപ്പുറത്ത് ബൈക്ക് യാത്രക്കാരനിൽ നിന്നും ഒരു കോടിയോളം രൂപയുടെ കള്ളപ്പണം പിടികൂടി. കൊളപ്പുറം ബൈപ്പാസിൽ വച്ചാണ് രേഖയില്ലാതെ ബൈക്കിൽ കടത്തുകയായിരുന്ന ഒരു കോടിയോളം രൂപയാണ് കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീർ എന്നയാളിൽ നിന്നും പിടികൂടിയത് .ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന പരിശോധനയിലാണ് മുനീറിനെ പിടികൂടുന്നത് ബൈക്കിൽ പുറകിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. പണം മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണത്തിന് എത്തിച്ചതാണ് എന്നാണ് പ്രാഥമിക വിവരം മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക്ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം വേങ്ങര പോലീസ് ഇൻസ്പെക്ടറും സംഘവും ആണ് പണം പിടികൂടിയത്.

Related Stories

No stories found.
Times Kerala
timeskerala.com