
എറണാകുളം: കൊച്ചിയിലെ നേവി ആസ്ഥാനത്ത് പരിശീലനത്തിനു വേണ്ടി കൊച്ചി കായലിൽ ചാടിയ ടാൻസാനിയൻ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഏഴിമല നേവൽ അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കികൊച്ചിയിലെ നേവി ആസ്ഥാനത്ത് പരിശീലനത്തിനു വേണ്ടി എത്തിയതാണ് ഉദ്യോഗസ്ഥൻ.തേവര പാലത്തിൽ നിന്ന് പരിശീലനത്തിന്റെ ഭാഗമായി ചാടിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്.നേവിയും ഫയർഫോഴ്സും തെരച്ചിൽ നടത്തി വരികയാണ്. അതേസമയം, ആരാണ് അപകടത്തിൽ പെട്ടതെന്ന് വ്യക്തതയില്ലെന്ന് നാവികസേന പിആർഒ അറിയിച്ചു. ഉദ്യോഗസ്ഥനായി നിലവിൽ തെരച്ചിൽ തുടരുകയാണ്.