
പത്തനംതിട്ട: കണ്ണൂര്‍ എ ഡി എം നവീൻ ബാബുവിനെ അവസാനമായി കാണാനെത്തി സഹപ്രവർത്തകർ. പൊതുദർശനച്ചടങ്ങിൽ വിങ്ങിപ്പൊട്ടുകയായിരുന്നു ഏവരും.(Naveen Babu's funeral updates )
പത്തനംതിട്ട കളക്ടറേറ്റിൽ അവസാനമായി അദ്ദേഹത്തെ ഒരുനോക്ക് കാണാനെത്തിയ സുഹൃത്തുക്കളില്‍ പലരും കണ്ണീരോടെയാണ് മടങ്ങിയത്. മുൻ കളക്ടർ ദിവ്യ എസ് അയ്യർ നവീൻ ബാബുവിന് അന്തിമോപചാരം അർപ്പിച്ചത് കണ്ണീർ നിറഞ്ഞ മിഴികളോടെയാണ്.
ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന തങ്ങൾ ഒരു വീട്ടിൽ കഴിയുന്നത് പോലെയാണ് സംസാരിച്ചിരുന്നതുമെന്നും അവർ പറഞ്ഞു. തങ്ങൾക്ക് അറിയാവുന്ന ആ മനുഷ്യനെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങൾ അവിശ്വസനീയമാണെന്നും, അദ്ദേഹം ഒരു പാവത്താണെന്നും പറഞ്ഞ ദിവ്യ, എപ്പോഴും ഒരു ചെറുചിരിയോടെ മാത്രമാണ് അദ്ദേഹത്തെ കണ്ടിരുന്നതെന്നും കൂട്ടിച്ചേർത്തു.
നവീനെ അവസാനമായി കണ്ടത് കളക്ട്രേറ്റിൽ വച്ചാണെന്നും, ഇനിയില്ലെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും ദിവ്യ പ്രതികരിച്ചു.
കണ്ണീരോടെയാണ് മന്ത്രി വീണ ജോർജും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചത്.