നവീൻ ബാബുവിന്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടതിൽ അതൃപ്തി; അഭിഭാഷകനെ കുടുംബം ഒഴിവാക്കി

നവീൻ ബാബുവിന്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടതിൽ അതൃപ്തി; അഭിഭാഷകനെ കുടുംബം ഒഴിവാക്കി
Published on

കണ്ണൂർ മുൻ എഡിഎം -കെ. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലെ അഭിഭാഷകനെ കുടുംബം ഒഴിവാക്കി. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടതിലുണ്ടായ അതൃപ്തിയെ തുടർന്നാണ് അഭിഭാഷകനെ ഒഴിവാക്കിയത്. ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ല എന്ന് കുടുംബം വ്യക്തമാക്കി. ആവശ്യം സിബിഐ അന്വേഷണം മാത്രമെന്നും കുടുംബം കൂട്ടിച്ചേർത്തു.

ഹർജിക്കാരിയുടെ താൽപര്യത്തിനും അഭിപ്രായത്തിനും വിരുദ്ധമായാണ് അഭിഭാഷകൻ ആവശ്യം ഉന്നയിച്ചത്. തങ്ങൾ ഉന്നയിക്കാത്ത ആവശ്യം തിരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അഭിഭാഷകൻ നിഷേധിച്ചു എന്നും നവീന്റെ കുടുംബം. മുതിർന്ന അഭിഭാഷകൻ എസ് ശ്രീകുമാർ ആയിരുന്നു കുടുംബത്തിനായി ഹാജരായിരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com