അകാലത്തിൽ വിടവാങ്ങിയ പ്രവർത്തകരുടെ "അമ്മയ്ക്കൊരു ഓണക്കോടി"യുമായി നവയുഗം സാംസ്കാരിക വേദി

അകാലത്തിൽ വിടവാങ്ങിയ പ്രവർത്തകരുടെ "അമ്മയ്ക്കൊരു ഓണക്കോടി"യുമായി നവയുഗം സാംസ്കാരിക വേദി
Published on

ദമാം: അകാലത്തിൽ അന്തരിച്ച പ്രിയപ്പെട്ട പ്രവർത്തകരുടെ അമ്മമാർക്ക്, നവയുഗം സാംസ്ക്കാരികവേദി സ്നേഹോപഹാരമായി ഓണക്കോടി സമ്മാനിച്ചു.

നവയുഗം ദല്ല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് അകാലത്തിൽ മക്കളെ നഷ്‌ടമായ അമ്മമാർക്ക് ഓണക്കാലത്ത് സ്നേഹോപഹാരം സമ്മാനിച്ചത്.

നവയുഗം ദല്ല മേഖല കമ്മിറ്റി പ്രസിഡന്റ്‌ ആയിരുന്ന സനു മഠത്തിൽ, നവയുഗം ദല്ല സിഗ്നൽ യുണിറ്റ് അംഗമായിരുന്ന ഉണ്ണി എന്നിവരുടെ അമ്മമാർക്കാണ് അവരുടെ വീട്ടിലെത്തി നേതാക്കൾ ഓണക്കോടി നൽകിയത്.

‘അമ്മയ്‌ക്കൊരു ഓണക്കോടി‘ പരിപാടിയിൽ നവയുഗം ജനറൽ സെക്രട്ടറി എം.എ വാഹിദ് കാര്യറ, കേന്ദ്ര നിർവാഹകസമിതി അംഗം അരുൺ ചാത്തന്നൂർ, സിപിഐ കടയ്ക്കൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗമായ കെ.ബി ശബരിനാഥ്, മണ്ഡലം കമ്മിറ്റി അംഗം ബിനോയി എസ് ചിതറ, യുവകലാസാഹിതി യുഎഇ കോഡിനേഷൻ കമ്മിറ്റിയുടെ അസിസ്റ്റൻറ് സെക്രട്ടറി പ്രദീഷ് ചിതറ, ഒമാൻ കോഡിനേഷൻ കമ്മിറ്റി അംഗം സന്തോഷ് അയിരക്കുഴി, സിപിഐ ചിതറ ലോക്കൽ കമ്മിറ്റി അംഗം സച്ചിൻ ദേവ്, ബ്രാഞ്ച് സെക്രട്ടറി ഷിബു, നവയുഗം കോബാർ മേഖല കമ്മിറ്റി അംഗം മീനു അരുൺ, തുടങ്ങിയവർ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com