
തിരുവനന്തപുരം : ബുധനാഴ്ച നടത്താനിരുന്ന സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പണിമുടക്കിനെ തുടർന്നാണ് പരീക്ഷകൾ മാറ്റിവച്ചത്.
മഹാത്മാ ഗാന്ധി സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന പ്രാക്ടിക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്ട്രോളര് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കേരള യൂണിവേഴ്സിറ്റി ബുധനാഴ്ച നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചതായും അധികൃതരുടെ അറിയിപ്പ്. കാലിക്കറ്റ് സർവകലാശാലയിലും ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.