തിരുവനന്തപുരം : കേന്ദ്രത്തിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ ചൂണ്ടിക്കാട്ടി തൊഴിലാളി സംഘനകൾ നടത്തുന്ന അഖിലേന്ത്യ പണിമുടക്കിൽ സർക്കാർ ജീവനക്കാരും പങ്കെടുക്കും. (National strike tomorrow)
നാളെ 10 തൊഴിലാളി സംഘടനകൾ ഇതിൽ പങ്കെടുക്കും. സി ഐ ടി യു, ഐ എൻ ടി യു സി, എച്ച് എം എസ്, എ ഐ യു ടി യു സി, എൽ പി എഫ്, ടി യു സി സി, എസ് ഇ ഡബ്ള്യു എ, എ ഐ സി സി ടി യു, യു ടി യു സി എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്. പണിമുടക്കിന് സംയുക്ത കിസാൻ മോർച്ചയും പിന്തുണ പ്രഖ്യാപിച്ചു.