കോഴിക്കോട് : കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ നടത്തുന്ന 24 മണിക്കൂർ പണിമുടക്കിനെ ന്യായീകരിച്ച് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ രംഗത്തെത്തി. (National strike today)
പണിമുടക്കിനെ വെല്ലുവിളിച്ചാൽ പ്രതികരണം ഉണ്ടാകുമെന്നും, അതാണ് ചെറിയ തോതിൽ കാണുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇത് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും, 5 മാസം പ്രചാരണം നടത്തിയുള്ള പണിമുടക്കാണ് ഇതെന്നും പറഞ്ഞ അദ്ദേഹം, ഇന്ന് പണിയെടുക്കാൻ പാടില്ലെന്നും കൂട്ടിച്ചേർത്തു.
കെ എസ് ആർ ടി സിയിലെ തൊഴിലാളി സംഘടനകൾ നോട്ടീസ് നൽകേണ്ടത് എം ഡിക്കാണെന്നും മന്ത്രിക്കല്ല എന്നും ടി പി രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.