Strike : കേരളത്തിലെ പണിമുടക്ക് സംഘർഷാത്മകം : മീൻ കടയിൽ മണ്ണെണ്ണ ഒഴിക്കുമെന്ന് പോലും ഭീഷണി

ഭീഷണി മുഴക്കിയത് സി പി എം സംസ്ഥാന സെക്രറ്ററിയേറ്റ് അംഗവും സി ഐ ടി യു സംസ്ഥാന കമ്മിറ്റിയംഗവുമായ ടി വിശ്വനാഥനാണ്.
Strike : കേരളത്തിലെ പണിമുടക്ക് സംഘർഷാത്മകം : മീൻ കടയിൽ മണ്ണെണ്ണ ഒഴിക്കുമെന്ന് പോലും ഭീഷണി
Published on

കോഴിക്കോട് : കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകൾ നടത്തുന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ ഏറെ സംഘർഷാത്മകമായി മുന്നോട്ട് പോവുകയാണ്. പലയിടത്തും തർക്കങ്ങൾ ഉണ്ടായി. (National strike today )

കോഴിക്കോട് മീൻ കടയിലെത്തിയ സമര അനുകൂലികൾ ഭീഷണി മുഴക്കി. മുക്കത്തെ കടയിലാണ് സംഭവം. കട അടച്ചില്ലെങ്കിൽ മണ്ണെണ്ണ ഒഴിക്കുമെന്നും കത്തിക്കുമെന്നും ഇവർ പറഞ്ഞു.

ഭീഷണി മുഴക്കിയത് സി പി എം സംസ്ഥാന സെക്രറ്ററിയേറ്റ് അംഗവും സി ഐ ടി യു സംസ്ഥാന കമ്മിറ്റിയംഗവുമായ ടി വിശ്വനാഥനാണ്.

Related Stories

No stories found.
Times Kerala
timeskerala.com