Strike: ദേശീയ പണിമുടക്കോ അതോ ബന്ദോ ?: പൊതു ഗതാഗതം തടസപ്പെട്ടു, പലയിടത്തും തർക്കം, സ്തംഭിച്ച് സെക്രട്ടറിയേറ്റ്, ഇന്ന് ആകെ എത്തിയത് 423 പേർ!

പൊതുഭരണ വകുപ്പിൽ 320 പേരെത്തുകയും, ഫിനാൻസിൽ 99 പേരെത്തുകയും, നിയമവകുപ്പിൽ 4 പേരെത്തുകയും ചെയ്തു.
Strike: ദേശീയ പണിമുടക്കോ അതോ ബന്ദോ ?: പൊതു ഗതാഗതം തടസപ്പെട്ടു, പലയിടത്തും തർക്കം, സ്തംഭിച്ച് സെക്രട്ടറിയേറ്റ്, ഇന്ന് ആകെ എത്തിയത് 423 പേർ!
Published on

തിരുവനന്തപുരം : സംസ്ഥാനത്ത് കേന്ദ്ര സർക്കാർ നയങ്ങളെ എതിർത്ത് കൊണ്ട് തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് ബന്ദായി മാറി. കെ എസ് ആർ ടി സി ബസുകളടക്കം നിരത്തിൽ ഇറങ്ങിയിട്ടില്ല. (National strike today)

സർവ്വീസ് നടത്താനുള്ള പലരുടെയും ശ്രമം പരാജയപ്പെട്ടു. പണിമുടക്ക് കേരളത്തിലെ ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചു. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ മണ്ഡലത്തിൽ ഉൾപ്പെടെ കെ എസ് ആർ ടി സി സർവ്വീസ് നടത്തിയില്ല. പലയിടത്തും തർക്കങ്ങളുണ്ടായി.

പണിമുടക്കിൽ ആകെ സ്തംഭിച്ച് നിൽക്കുകയാണ് സെക്രട്ടറിയേറ്റും. ഇന്ന് ഇവിടെ ജോലിക്കെത്തിയത് ആകെ 423 പേരാണ്. 4686 പേരിൽ 90 ശതമാനം പേരും പണിമുടക്കി. പൊതുഭരണ വകുപ്പിൽ 320 പേരെത്തുകയും, ഫിനാൻസിൽ 99 പേരെത്തുകയും, നിയമവകുപ്പിൽ 4 പേരെത്തുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com