തിരുവനന്തപുരം : തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി നടത്തിയ 24 മണിക്കൂർ ദേശീയ പണിമുടക്ക് ബുധനാഴ്ച അർധരാത്രിയോടെ അവസാനിച്ചു.(National strike affected Kerala)
ഇത് കൂടുതൽ കർശനമായത് കേരളം, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിലാണ്. മറ്റു സംസ്ഥാനങ്ങളിൽ ജനജീവിതം സാധാരണ നിലയിലായിരുന്നു.
കേരളത്തിൽ കെ എസ് ആർ ടി സിക്കടക്കം സർവീസ് നടത്താൻ സാധിച്ചില്ല. പലയിടങ്ങളിലും തർക്കങ്ങളും ഉണ്ടായി.