

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങ് (നിഷ്) സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നിഡാസ് വെബിനാർ ''തലാസീമിയ പരിപാലനം കുടുംബങ്ങൾക്കായുള്ള ബോധവൽക്കരണം'' എന്ന വിഷയത്തിൽ നവംബർ 11 രാവിലെ 10.30 മുതൽ 12.30 വരെ നടക്കും. മലയാളം വെബിനാറിന് കൊച്ചി അമൃത ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഹീമറ്റോളജി വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. രമാ ജി നേതൃത്വം നൽകും. വെബിനാർ ഗൂഗിൾ മീറ്റിലൂടെയും നിഷിന്റെ യൂട്യൂബ് ചാനലിലൂടെയും തത്സമയം സംപ്രേഷണം ചെയ്യും. (Nish)
സെമിനാർ ലിങ്ക്: https://meet.google.com/bip-juco-cer
കൂടുതൽ വിവരങ്ങൾക്ക്: 8848683261, www.nidas.nish.ac.in.