കാസർകോട് : ദേശീയപാത കരാർ കമ്പനിയായ മേഘ കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരൻ മരിച്ച നിലയിൽ.ആന്ധ്രപ്രദേശിലെ കൊണ വില്ലേജിലെ മഡക ഗോവർധന റാവു (30) ആണ് മരിച്ചത്.
വ്യാഴാഴ്ച പകൽ പെരിയാട്ടടുക്കത്തെ താമസസ്ഥലത്താണ് സൂപ്രവൈസറെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. പെരിയാട്ടടുക്കം എഎഫ്സി ബിൽഡിങ്ങിലെ താമസ സ്ഥലത്ത് തൂങ്ങിയ നിലയിൽ സഹപ്രവർത്തകർ കണ്ടെത്തുകയായിരുന്നു.