പാലക്കാട്: 2022-ൽ പാലക്കാട് ദേശീയപാത ഉപരോധിച്ച കേസിൽ ഷാഫി പറമ്പിൽ എം പി ഇന്ന് കോടതിയിൽ ഹാജരാകും. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അദ്ദേഹം എത്തുക. കേസിൽ നിരന്തരം ഹാജരാകാതിരുന്നതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.(National Highway blockade case, Shafi Parambil MP to appear in court today)
2022 ജൂൺ 24-ന് ആണ് ക്സ് രജിസ്റ്റർ ചെയ്തത്. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ചാണ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്ദ്രനഗറിലെ ചെമ്പലോട് പാലത്തിന് സമീപം ദേശീയപാത ഉപരോധിച്ചത്. നാൽപ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് അന്ന് പാലക്കാട് കസബ പോലീസ് കേസെടുത്തത്.
പി. സരിൻ ഈ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. അദ്ദേഹം നേരത്തെ കോടതിയിൽ ഹാജരായിരുന്നു. അദ്ദേഹത്തിന് 500 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷയായി വിധിച്ചിരുന്നു.