
ന്യൂഡൽഹി: ദേശീയപാത 66 കൂരിയാടുഭാഗത്ത് വിള്ളൽ രൂപപ്പെട്ടതിന്റെ കാരണം ഉയരത്തിലുള്ള പാർശ്വഭിത്തിയുടെ ഭാരം താങ്ങാനാവാത്തതാണെന്ന് കണ്ടെത്തി(National Highway 66). വിദഗ്‌ധസമിതി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കാരണം വെളിവായത്. കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് അതോറിറ്റി നോട്ടീസ് നൽകിയിരുന്നു.
ഇത്തരത്തിലൊരു വീഴ്ചയുണ്ടാവാൻ കാരണം അശാസ്ത്രീയമായ രൂപകല്പനയും നിർമാണവുമാണെന്ന് വ്യക്തമായതോടെ പ്രോജക്ട് സൈറ്റ് എൻജിനിയറെ ദേശീയപാതാ അതോറിറ്റി പിരിച്ചുവിട്ടു. ചുമതലയുള്ള പ്രോജക്ട് ഡയറക്ടറെയും ടീം ലീഡറെയും സസ്‌പെൻഡ്‌ചെയ്തു.