

പീഡിയാട്രിക് ഗ്യാസ്‌ട്രോഎന്‍ട്രോളജി വിദഗ്ദ്ധരുടെ നാഷണല്‍ കോണ്‍ക്ലേവ് തിരുവനന്തപുരം കിംസ്‌ഹെല്‍ത്തില്‍ നടന്നു. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സുമായി ചേര്‍ന്ന് കിംസ്ഹെൽത്തിലെ പീഡിയാട്രിക്സ്, പീഡിയാട്രിക് ഗാസ്ട്രോഎന്‍ട്രോളജി, ഹെപ്പറ്റോളജി ആൻഡ് ലിവർ ട്രാൻസ്ലപ്ലാന്റ് വിഭാഗങ്ങൾ സംഘടിപ്പിച്ച കോണ്‍ക്ലേവ്, കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള ഉദ്ഘാടനം ചെയ്തു. പീഡിയാട്രിക് ഗ്യാസ്‌ട്രോഎന്‍ട്രോളജി മേഖലയിലെ നൂതന പുരോഗതികളും വെല്ലുവിളികളും ചര്‍ച്ച ചെയ്ത കോണ്‍ക്ലേവില്‍ രാജ്യത്തെ നൂറോളം വിദഗ്ദ്ധര്‍ പങ്കെടുത്തു.
കുട്ടികളിലെ കരൾ രോഗങ്ങൾ എത്രയും വേഗം കണ്ടെത്തുന്നതിലൂടെ ഗുരുതരമായ സങ്കീർണതകൾ തടയാനും ആരോഗ്യകരമായൊരു ജീവിതം ഉറപ്പാക്കാനും സാധിക്കുമെന്ന് കോൺക്ലേവ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. സഹദുള്ള പറഞ്ഞു. കുട്ടികളുടെ പൂര്‍ണാരോഗ്യം ഉറപ്പാക്കിക്കൊണ്ട് ഏറ്റവും മികച്ച ജീവിതം നയിക്കാന്‍ അവര്‍ക്ക് അവസരം നല്‍കുക എന്നതാണ് കിംസ്ഹെല്‍ത്തിലെ പീഡിയാട്രിക് ഗാസ്ട്രോഎന്‍ട്രോളജി, ഹെപ്പറ്റോളജി, ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദഗ്ധര്‍ നയിച്ച വിവിധ സെഷനുകളിലായി പീഡിയാട്രിക് ഗാസ്ട്രോഎന്‍ട്രോളജി, കരള്‍ മാറ്റിവയ്ക്കല്‍ എന്നിവ സംബന്ധിച്ച വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ കോണ്‍ക്ലേവില്‍ നടന്നു.
കിംസ്ഹെല്‍ത്ത് പീഡിയാട്രിക് ഗാസ്ട്രോഎന്‍ട്രോളജി, ഹെപ്പറ്റോളജി, ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. അനു കെ. വാസു ചടങ്ങിന് സ്വാഗതവും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്സ് സംസ്ഥാന പ്രസിഡന്റ് ഡോ. റിയാസ് ഐ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു.