കടുത്ത നടപടിക്ക് ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ; പരാതിക്കാരിൽ നിന്ന് കേരളത്തിലെത്തി മൊഴിയെടുക്കും

കടുത്ത നടപടിക്ക് ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ; പരാതിക്കാരിൽ നിന്ന് കേരളത്തിലെത്തി മൊഴിയെടുക്കും
Published on

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ കടുത്ത നടപടിക്ക് ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ. ദേശീയ വനിതാ കമ്മീഷൻ അംഗങ്ങൾ കേരളത്തിലെത്തി പരാതിക്കാരിൽ നിന്ന് മൊഴിയെടുക്കും. കൂടുതൽ പരാതി ഉള്ളവർക്ക് നേരിട്ട് കമ്മീഷനെ സമീപിക്കാം. ഉടൻ സന്ദർശനം ഉണ്ടാകുമെന്ന് ദേശീയ വനിതാ കമ്മീഷൻ വ്യക്തമാക്കി.

റിപ്പോർട്ടിന്റെ പൂർണ്ണരൂപം സമർപ്പിക്കാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മീഷന്റെ നീക്കം. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന് മറുപടി പോലും ലഭിച്ചില്ലെന്ന് കമ്മീഷൻ ആരോപിക്കുന്നു.

അതേസമയം ഹേമ കമ്മിറ്റിക്ക് മുന്നില്‍ ലൈംഗിക ഉപദ്രവവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലേറെ പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഇവരില്‍ ഭൂരിഭാഗം പേരെയും നേരിട്ട് ബന്ധപ്പെടും. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയതിക്കുള്ളില്‍ കേസെടുക്കും.

Related Stories

No stories found.
Times Kerala
timeskerala.com