
സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സിലെ മുതിര്‍ന്ന പഠിതാവും മുന്‍ കായികാധ്യാപകനുമായ ടി സി നാരായണന്‍ മാസ്റ്റര്‍ ബിരുദ പഠനത്തിന് രജിസ്റ്റര്‍ ചെയ്തു. ശ്രീനാരായണ ഓപണ്‍ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ നടത്തുന്ന പ്രത്യേക രജിസ്ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് വഴിയാണ് രജിസ്ട്രേഷന്‍ നടത്തിയത്. ജൂലൈയില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ 77ാം വയസ്സില്‍ പാസായ ടി സി നാരായണന്‍ നിയമ പഠനത്തിന് പ്രവേശന പരീക്ഷ എഴുതാനുള്ള പരിശീലനവും നടത്തുന്നുണ്ട്. ശ്രീനാരായണ യൂണിവേഴ്സിറ്റിയുടെ ബിരുദ പഠനത്തിന് സാക്ഷരതാ മിഷന്‍ ഹെല്‍പ്പ് ഡെസ്‌ക്ക് വഴി ഒക്ടോബര്‍ പത്ത് വരെ രജിസ്‌ട്രേഷന് അവസരമുണ്ട്.