നന്തന്‍കോട് കൂട്ടക്കൊലക്കേസ്; കോടതി ഇന്ന് വിധി പറയും | Nanthancode massacre case

2017 ഏപ്രിൽ 5 നാണ് കേസിനാസ്പദമായ കൊലപാതകങ്ങൾ നടന്നത്.
Nanthancode massacre case
Published on

തിരുവനന്തപുരം: തലസ്ഥാന നഗരിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പ്രസ്താവിക്കും(Nanthancode massacre case). തന്റെ സഹോദരിയെയും മാതാപിതാക്കളെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയ കേസിൽ കേദല്‍ ജെന്‍സന്‍ രാജ പ്രതിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പിതാവിനോടുള്ള വിരോധം കൊലപാതകത്തിലേക്ക് നയിച്ചത്.

2017 ഏപ്രിൽ 5 നാണ് കേസിനാസ്പദമായ കൊലപാതകങ്ങൾ നടന്നത്. തിരുവനന്തപുരം, നന്തന്‍കോട്, ക്ലിഫ് ഹൗസിനു സമീപം ബെയ്ൻസ് കോംപൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ പ്രൊഫ.രാജ തങ്കം, ഭാര്യ ഡോ.ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെയാണ് കേദല്‍ ജെന്‍സന്‍ രാജ കൊലപ്പെടുത്തിയത്. ശേഷം ഇയാൾ ഒളിവിൽ പോയി. 2017 ഏപ്രിൽ 9 നു പുലർച്ചെയാണ് കൊലപാതക വാർത്ത പുറംലോകം അറിഞ്ഞത്. ദിവസങ്ങൾക്കകം കേദല്‍ ജെന്‍സന്‍ രാജയെ പൊലീസ് പിടികൂടുകയായിരുന്നു. ഈ കേസിലാണ് കോടതി ഇന്ന് വിധി പറയുക. മുൻപ് രണ്ടു തവണ കേസിൽ വിധി പറയുന്നത് മാറ്റി വെച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com