
തിരുവനന്തപുരം : കേരളത്തെയൊട്ടാകെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലയിൽ ഇന്ന് വിധി പറയും. പ്രതി കുറ്റക്കാരനാണോയെന്ന് പറയുന്നത് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ്. (Nanthancode mass murder case)
അടങ്ങാത്ത പക മൂലമാണ് കേദൽ ജിൻസൺ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും ചുട്ടെരിച്ച് കൊന്നതെന്നാണ് കേസ്.
അച്ഛൻ പ്രൊഫ.രാജാ തങ്കം, അമ്മ ഡോ.ജീൻപത്മം, സഹോദരി കരോളിൻ, ബന്ധുവായ ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്.