വോട്ടർ പട്ടികയിൽ പേര് ചേർക്കാം: പരാതികൾക്കും തിരുത്തലുകൾക്കും അവസരം; അറിയേണ്ടതെല്ലാം.. | Voter list

25 ലക്ഷത്തോളം പേരുകൾ ഒഴിവാക്കപ്പെട്ടത് വലിയ വിവാദമായിരുന്നു.
Name can be added to voter list, Opportunity for complaints and corrections
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി 25 ലക്ഷത്തോളം പേരുകൾ ഒഴിവാക്കപ്പെട്ടത് വലിയ വിവാദമായിരുന്നു. ജീവിച്ചിരിക്കുന്നവരും താമസം മാറാത്തവരുമായ പലരുടെയും പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പേര് ചേർക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും സമയം അനുവദിച്ചിരിക്കുന്നത്.(Name can be added to voter list, Opportunity for complaints and corrections)

അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കാൻ 2025 ഡിസംബർ 23 മുതൽ 2026 ജനുവരി 22 വരെ സമയമുണ്ട്. പരാതികൾ തീർപ്പാക്കൽ 2025 ഡിസംബർ 23 മുതൽ 2026 ഫെബ്രുവരി 14 വരെ നടക്കും. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് 2026 ഫെബ്രുവരി 21നാണ്.

ഫോം 6 പുതുതായി പേര് ചേർക്കുന്നതിനും, ഫോം 6A പ്രവാസി വോട്ടർമാരുടെ (NRIs) പേര് ചേർക്കുന്നതിനും, ഫോം 7 മരണം, താമസം മാറൽ, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാൽ പേര് ഒഴിവാക്കുന്നതിനും, ഫോം 8 വിലാസം മാറ്റുന്നതിനും മറ്റ് തിരുത്തലുകൾക്കും ഉപയോഗിക്കാം. ഈ ഫോമുകൾ voters.eci.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

കരട് പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടാൽ വോട്ടർമാർക്ക് നിയമപരമായ പരിഹാരം തേടാം. ഒന്നാം അപ്പീൽ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറുടെ (ERO) ഉത്തരവ് വന്ന് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് (DEO) നൽകണം. ഒന്നാം അപ്പീലിലെ ഉത്തരവ് വന്ന് 30 ദിവസത്തിനകം രണ്ടാം അപ്പീൽ ചീഫ് ഇലക്ടറൽ ഓഫീസർക്ക് സമർപ്പിക്കാം.

അപേക്ഷയോടൊപ്പം ആധാർ കാർഡ് / പാസ്‌പോർട്ട്, ജനന സർട്ടിഫിക്കറ്റ് / എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, സർക്കാർ ജീവനക്കാർ/പെൻഷൻകാർ എന്നിവരുടെ തിരിച്ചറിയൽ കാർഡ്, സ്ഥിര താമസ സർട്ടിഫിക്കറ്റ് / ജാതി സർട്ടിഫിക്കറ്റ്, ഭൂമി/വീട് അലോട്ട്‌മെന്റ് സർട്ടിഫിക്കറ്റ്, എന്നിവയിൽ ഏതെങ്കിലും ഒന്ന് രേഖയായി സമർപ്പിക്കാം.

സഹായത്തിനായി

ഇന്ത്യയിലുള്ളവർ: 1950 (ടോൾ ഫ്രീ നമ്പർ).

വിദേശത്തുള്ളവർ: +91 471 2551965.

ഇമെയിൽ: overseasselectorsir26@gmail.com.

വെബ്സൈറ്റുകൾ: www.ceo.kerala.gov.in, voters.eci.gov.in.

Related Stories

No stories found.
Times Kerala
timeskerala.com