
എറണാകുളം: നാദിർഷായുടെ വളർത്തു പൂച്ച ചത്ത സംഭവത്തിൽ പോസ്റ്റ് മാർട്ടം റിപ്പോർട്ട് പുറത്തു വന്നു(cat). നാദിർഷായുടെ വളർത്തു പൂച്ച ‘ചക്കര’ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. പൂച്ച ചത്ത സംഭവത്തിൽ നാദിർഷ എറണാകുളം മാമംഗലത്തെ മൃഗാശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു.
നാദിർഷായുടെ ഈ ആരോപണങ്ങൾ പൊളിച്ചെഴുതികൊണ്ടാണ് ഇപ്പോൾ പോസ്റ്റ് മാർട്ടം റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. അതേസമയം, പൂച്ച ചത്ത ദിവസം തന്നെ പൂച്ചയ്ക്ക് അനസ്തേഷ്യ നൽകിയത് ഡോക്ടർ തന്നെയാണെന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും മൃഗാശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.