പാലക്കാട് : ഇന്ത്യൻ ദേശീയ പതാകയ്ക്ക് പകരം കാവിക്കൊടി വരണമെന്ന വിവാദ പരാമർശത്തിൽ ബി ജെ പി നേതാവ് എൻ ശിവരാജന് പോലീസ് നോട്ടീസ് ലഭിച്ചു. (N Sivarajan gets Police notice on his controversial remark)
ഇന്നലെയാണ് ഹാജരാകണമെന്ന് നിർദേശിച്ചു കൊണ്ടുള്ള നോട്ടീസ് നൽകിയത്. നടപടി പാലക്കാട് സൗത്ത് പോലീസിൻറേതാണ്. ജൂലൈ ഏഴിന് ഹാജരാകുമെന്ന് എൻ ശിവരാജൻ പ്രതികരിച്ചു.