
തിരുവനന്തപുരം: ഫോൺ സംഭാഷണം പുറത്തു വന്നതിന് പിന്നാലെ രാജി വച്ച ഡി.സി.സി അധ്യക്ഷൻ പാലോട് രവിയ്ക്ക് പകരം എൻ. ശക്തന് ഡി.സി.സി പ്രസിഡന്റിന്റെ താത്കാലിക ചുമതല നൽകി(DCC President)). കെ.പി.സി.സി അധ്യക്ഷൻ സണ്ണിജോസഫ് വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാട്ടാക്കട നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്കെത്തിയ എൻ. ശക്തൻ സ്പീക്കർ ജി കാർത്തികേയന്റെ മരണത്തെ തുടർന്ന് താത്കാലിക സ്‌പീക്കർ ചുമതല ഏറ്റിരുന്നു.
തിരുവനന്തപുരത്തു തന്നെയുള്ള യുവ നേതാവിനെ ഡിസിസി പ്രസിഡന്റ് ആക്കുമെന്ന സൂചനകൾ പുറത്തു വന്നിരുന്നു. പിന്നാലെയാണ് കോൺഗ്രസിലെ ശക്തനായ നേതാവിനെ ഡി.സി.സി അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.