തിരുവനന്തപുരം : എൻ ശക്തൻ ഇന്ന് തിരുവനന്തപുരം ഡി സി സിയുടെ താൽക്കാലിക അധ്യക്ഷനായി ചുമതലയേൽക്കും. പാലോട് രവി വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ രാജി വച്ചിരുന്നു.(N Sakthan as DCC President)
ഇതോടെയാണ് ശക്തനെ അധ്യക്ഷനാക്കിയത്. പുതിയ അധ്യക്ഷനെ വൈകാതെ തീരുമാനിക്കും. സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുകയാണ് കോൺഗ്രസ്.