
തിരുവനന്തപുരം : എൻ പ്രശാന്ത് ഐ എ എസ് ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും രംഗത്തെത്തി. ഇന്ന് രാവിലെ ചീഫ് സെക്രട്ടറി യോഗം വിളിച്ചുവെന്നും, വിവരാവകാശ ഓഫീസർമാരെ തനിക്കെതിരെ തിരിക്കാൻ പദ്ധതിയിട്ടുവെന്നും അദ്ദേഹം ആരോപിച്ചു. (N Prasanth's serious allegations)
വിവരാവകാശ പ്രകാരമുള്ള തൻ്റെ അപേക്ഷകൾ മുട്ടാപ്പോക്ക് പറഞ്ഞ് നിഷേധിക്കാൻ നിർദേശം നൽകിയെന്നും, നിയമവിരുദ്ധമാണ് അതെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന് കൂട്ട് നിൽക്കുന്നവരും കുടുങ്ങുമെന്നും, 'ജയതിലക് ചുടുചോറ് വാരാൻ പറയും, വാരാതിരിക്കുന്നതാണ് ബുദ്ധി'യെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.