IAS : 'പാസ്പോർട്ട് പുതുക്കുന്നതിന് NOC നൽകാതെ പിടിച്ചുവച്ചു': ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരെ വീണ്ടും N പ്രശാന്ത് IAS

താനും എൻ ഒ സിക്ക് ഒപ്പിട്ടിട്ടുണ്ട് എന്നും, ഫോട്ടോക്ക് കീഴിൽ ഒപ്പിട്ടാൽ മാത്രം മതിയെന്നും 30 സെക്കന്‍റില്‍ തീർക്കാവുന്ന ജോലിയാണ് എന്നും അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ വിമർശിച്ചു.
IAS : 'പാസ്പോർട്ട് പുതുക്കുന്നതിന് NOC നൽകാതെ പിടിച്ചുവച്ചു': ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരെ വീണ്ടും N പ്രശാന്ത് IAS
Published on

തിരുവനന്തപുരം : വീണ്ടും ഷെഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരെ രംഗത്തെത്തി എൻ പ്രശാന്ത് ഐ എ എസ്. അദ്ദേഹം പാസ്പോർട്ട് പുതുക്കുന്നതിന് എൻ ഒ സി നൽകാതെ പിടിച്ചുവച്ചുവെന്നാണ് ആരോപണം. അത് മൂലം കൊളംബോയിലെ സ്‌കൂൾ ഗേറ്റ് ടുഗെദറിൽ പങ്കെടുക്കാനായില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (N Prasanth IAS against A Jayathilak)

മാസങ്ങൾക്ക് മുൻപ് അപേക്ഷ നൽകിയതാണെന്നും, ഒരു ഐ എ എസ് സുഹൃത്ത് വഴി മറ്റൊരു അപേക്ഷയും നൽകിയെന്നും പറഞ്ഞ എൻ പ്രശാന്ത്, എന്നിട്ടും നടപടിയെടുത്തില്ല എന്നും ചൂണ്ടിക്കാട്ടി. അപേക്ഷ സെക്ഷനിലേക്ക് അയച്ചുവെന്ന് അപ്പോൾ പറഞ്ഞെങ്കിലും ഇപ്പോൾ അത് നഷ്ടപ്പെട്ടുവെന്നാണ് പറയുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

താനും എൻ ഒ സിക്ക് ഒപ്പിട്ടിട്ടുണ്ട് എന്നും, ഫോട്ടോക്ക് കീഴിൽ ഒപ്പിട്ടാൽ മാത്രം മതിയെന്നും 30 സെക്കന്‍റില്‍ തീർക്കാവുന്ന ജോലിയാണ് എന്നും അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com