
കൽപറ്റ: വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെയും മറ്റു കോൺഗ്രസ് നേതാക്കളുടെയും ജാമ്യാപേക്ഷയിൽ ശനിയാഴ്ച കോടതി വിധി പറയും. മുൻകൂർ ജാമ്യാപേക്ഷയിൽ രണ്ടു ദിവസങ്ങളിലായി നടന്ന വാദം വ്യാഴാഴ്ച പൂർത്തിയായതോടെയാണ് സെഷൻസ് കോടതി ശനിയാഴ്ചയിലേക്ക് വിധിപറയാൻ മാറ്റിയത്. (NM Vijayan Death)
നിലവിൽ എൻ.എം. വിജയന്റെ ആത്മഹത്യാ കുറിപ്പും ഫോണും ഡയറിയും ഉൾപ്പെടെ പൊലീസ് ശേഖരിച്ച തെളിവുകൾ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിനുള്ള തെളിവുകളാണ്. കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ പാളിച്ചയാണ് ഡി.സി.സി ട്രഷററുടെ ആത്മഹത്യയിലേക്ക് നയിച്ചത് തുടങ്ങിയ വാദങ്ങളാണ് പ്രോസിക്യൂഷൻ മുന്നോട്ടുവെച്ചത്.