പുതുവർഷ സമ്മാനമായി 'എക്കോ'യുടെ ഒടിടി റിലീസ്; ഡിസംബർ 31 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും | Eko

eko
Updated on

കൊച്ചി: സന്ദീപ് പ്രദീപിനെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത 'എക്കോ' (Eko) തിയേറ്റർ പ്രദർശനം അവസാനിപ്പിച്ച് ഒടിടിയിലേക്ക്. നവംബർ 21-ന് റിലീസ് ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഏകദേശം 46 കോടി രൂപയാണ് ഇതുവരെ നേടിയത്. ആസിഫ് അലി ചിത്രം 'കിഷ്കിന്ധാ കാണ്ഡ'ത്തിന്റെ അണിയറപ്രവർത്തകർ വീണ്ടും ഒന്നിച്ച ഈ ചിത്രം 'അനിമൽ ട്രിയോളജി'യിലെ അവസാന ഭാഗമായാണ് കണക്കാക്കപ്പെടുന്നത്.

ഡിസംബർ 31 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും. മൃഗങ്ങൾക്ക് കഥാഗതിയിൽ വലിയ പ്രാധാന്യമുള്ള കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവയ്ക്ക് ശേഷമെത്തുന്ന മൂന്നാമത്തെ ചിത്രമാണിത്. ഇതിൽ അപൂർവ്വയിനം നായ്ക്കൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.

ബാഹുൽ രമേശ് തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ച ചിത്രത്തിന് മുജീബ് മജീദ് ആണ് സംഗീതം നൽകിയിരിക്കുന്നത്. വിനീത്, അശോകൻ, ബിനു പപ്പു, നരേൻ, സൗരഭ് സച്ച്ദേവ തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്. കേവലം 5 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം വലിയ സാമ്പത്തിക ലാഭമാണ് ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്.

Summary

The Malayalam mystery thriller 'Eko', directed by Dinjith Ayyathan, is set to make its OTT debut on Netflix on December 31, 2025. After a highly successful theatrical run that grossed approximately ₹46 crore globally, the film concludes the "Animal Trilogy" following 'Kishkindha Kaandam' and 'Kerala Crime Files 2'.

Related Stories

No stories found.
Times Kerala
timeskerala.com