കോഴിക്കോട് : പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ദുരൂഹതയുണ്ടാകാനുള്ള സാധ്യത തള്ളാതെ പോലീസ്. (Mystery over Kozhikode fire accident)
ഇക്കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കത്തിയ കടയുടെ പാർട്ണർമാർ തമ്മിലുള്ള തർക്കമാണോ ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
ഒന്നര മാസം മുൻപ് ഇവർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. മുൻ ബിസിനസ് പങ്കാളി പ്രകാശൻ ഇപ്പോഴത്തെ ഉടമ മുകുന്ദനെ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ഇയാൾ ഇപ്പോഴും റിമാൻഡിലാണ്.