നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരൻ്റെ മരണത്തിൽ ദുരൂഹത: പിതാവ് പോലീസ് കസ്റ്റഡിയിൽ | Death

ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞുവീണത്
Mystery on the death of one-year-old boy, Father in police custody
Updated on

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിൻകര കവളാകുളം സ്വദേശികളായ ഷിജിൻ - കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഖാൻ ആണ് മരിച്ചത്. (Mystery on the death of one-year-old boy, Father in police custody)

സംഭവത്തിൽ കുഞ്ഞിന്റെ പിതാവ് ഷിജിനെ നെയ്യാറ്റിൻകര പോലീസ് ചോദ്യം ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് കുഞ്ഞ് കുഴഞ്ഞുവീണത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് നൽകിയ ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞുവീണതെന്നാണ് ഉയരുന്ന പ്രധാന ആരോപണം.

മരണത്തിൽ ദുരൂഹതയുണ്ടെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെയാണ് ഷിജിനെ കസ്റ്റഡിയിലെടുത്തത്. നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രാത്രിയും ചോദ്യം ചെയ്യൽ തുടർന്നു.

Related Stories

No stories found.
Times Kerala
timeskerala.com