പിതാവിന്റെ മരണത്തില്‍ ദുരൂഹത ; ഖബര്‍ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു |dead case

കോഴിക്കോട് പയ്യോളി സ്വദേശി മുഹമ്മദിന്റെ(58) മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തത്‌.
death
Published on

കോഴിക്കോട് : പിതാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് ഖബര്‍ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. മകൻ മുഫീദിന്റെ പരാതിയുടെ അടിസ്ഥനത്തിൽ കോഴിക്കോട് പയ്യോളി സ്വദേശി മുഹമ്മദിന്റെ(58) മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തത്‌.

27 വര്‍ഷമായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു മുഹമ്മദ്. കഴിഞ്ഞ മാസം 26നാണ് മരിച്ചത്. അയല്‍വാസിയാണ് വീട്ടിലെ കസേരയില്‍ മരിച്ച നിലയില്‍ മുഹമ്മദിനെ കണ്ടത്. തുടര്‍ന്ന് ഡോക്ടറെ എത്തിച്ച് മരണം സ്ഥിരീകരിച്ചെങ്കിലും പോസ്റ്റ്‌മോര്‍ട്ടം നടത്താതെ ഖബറടക്കി.

പിന്നീട് പിതാവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചത് ശ്രദ്ധയില്‍പ്പെട്ട മകന്‍ മുഫീദ് ദുരൂഹത ചൂണ്ടിക്കാട്ടി പയ്യോളി പൊലീസില്‍ പരാതി നല്‍കി.ഇതേ തുടർന്ന് വടകര ആര്‍ഡിഒ അന്‍വര്‍ സാദത്തിന്റെ സാനിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.

Related Stories

No stories found.
Times Kerala
timeskerala.com